ജോസഫ് അതിരുങ്കലിനെ 'സാന്ത്വനം' ആദരിച്ചു
Wednesday, March 19, 2014 7:42 AM IST
റിയാദ്: സമന്വയം സാഹിത്യ പുരസ്കാരം നേടിയ പ്രവാസി സാഹിത്യകാരനും സാന്ത്വനം റിയാദ് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയുമായ ജോസഫ് അതിരുങ്കലിനെ സംഘടനാ ഭാരവാഹികള്‍ ആദരിച്ചു.

പ്രസിഡന്റ് ശ്യാം പന്തളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ഡോ. സാംസണ്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റെജി മാമന്‍ കടമ്പനാട് ആമുഖ പ്രസംഗം നടത്തി. നവാസ് ഖാന്‍ പത്തനാപുരം, അഡ്വ. ജോണ്‍സണ്‍, വിജയകുമാര്‍ വയല, ബ്ളസോണ്‍ മാത്യു, രാമചന്ദ്രന്‍, ജോസ് പമ്പവലി എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയുടെ മൊമെന്റോ ശ്യാം പന്തളം ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ കരിപ്പുഴ സ്വാഗതവും ജോ. സെക്രട്ടറി സോബി ജോര്‍ജ് നന്ദിയും പറഞ്ഞു. സുനില്‍ വി. കോട്ടയം, അലക്സ് മന്ദിരം, ബാബുക്കുട്ടി എന്നിവര്‍ ഷാള്‍ അണിയിച്ചു. ജോസഫ് അതിരുങ്കല്‍ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. ഉനൈസ്, രഞ്ജു ഫിലിപ്പ്, കുര്യന്‍, ഷിജു ഫിലിപ്പ്, സജു ജോര്‍ജ്, ലിബിന്‍ ഫിലിപ്പ്, രജിത്, ജോണിക്കുട്ടി, ഉസ്മാന്‍ റാവുത്തര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍