ഡാളസില്‍ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഫോറം മാര്‍ച്ച് 22 ന്
Wednesday, March 19, 2014 5:29 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ന് (ശനി) ഡാളസില്‍ സീനിയേഴ്സ് ഫോറം സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡ് ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ (3821 ആൃീമറംമ്യ ആഹ്റ) രാവിലെ 10 മുതല്‍ ഒന്നുവരെയാണ് വിവിധ പരിപാടികള്‍.

മുതിര്‍ന്ന പ്രവാസി പൌരന്മാരെ ആദരിക്കുവാനും അവര്‍ക്കായി പൊതുവേദിയൊരുക്കുകയും ചെയ്യുക എന്ന ആശയത്തില്‍ നിന്നാണ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഫോറം സംഘടിപ്പിച്ചുവരുന്നത്. മുതിര്‍ന്നവര്‍ക്കായി ഒട്ടനവധി കര്‍മ്മപരിപാടികളും സീനിയര്‍ ഫോറത്തിലൂടെ നടത്തിവരുന്നു.

ശനിയാഴ്ച നടക്കുന്ന സീനിയര്‍ ഫോറത്തില്‍ ആരോഗ്യപരിപാലന സെമിനാറുകളും വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കും. ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ ശാരീരിക മാനസീക ആരോഗ്യ പരിരക്ഷണത്തെക്കുറിച്ച് ഡോ. തോമസ് വര്‍ഗീസും ആയൂര്‍വേദ ചികിത്സാരീതികളെപറ്റി ഡോ. ബീന പൌലോസും ക്ളാസുകള്‍ നയിക്കും.

അമ്പതുകഴിഞ്ഞ ഏവരെയും ശനിയാഴ്ച നടക്കുന്ന സീനിയര്‍ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് (972) 569 7165 അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍