മലയാളി മക്കളുടെ വേര്‍പാടില്‍ ഡാളസ് സൌഹൃദ വേദി അനുശോചിച്ചു
Wednesday, March 19, 2014 5:22 AM IST
ഡാളസ്: അകാലത്ത് മരണം ഏറ്റു വാങ്ങിയ പ്രവാസി മലയാളികളുടെ മക്കളായ ഷിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റെയും ന്യൂയോര്‍ക്ക് ക്യൂന്‍സിലെ ജാസ്മിന്‍ ജോസഫിന്റെയും ടെക്സസിലുള്ള ഹൂസ്റണ്‍ നിവാസിയായ സ്റാന്‍ലി കുമ്പനാട്ടിലിന്റയും വേര്‍പാടില്‍ ഡാളസ് സൌഹൃദ വേദി അനുശോചിച്ചു.

പ്രസിഡന്റ് എബി തോമസിന്റെ ഭവനത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍, ജോസന്‍ ജോര്‍ജ്, ജോസ് തോമസ്, സുകു വര്‍ഗീസ് എന്നിവര്‍ അനുശോചനാ പ്രസംഗങ്ങള്‍ നടത്തി.

അല്‍ബനിയിലെ റെനി ജോസിന്റെ തിരോധാനത്തില്‍ മനംനൊന്തു കഴിയുന്ന കുടുംബാംഗങ്ങളെ ഡാളസ് സൌഹൃദവേദിയുടെ ദുഃഖം സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ