ഒന്നാമത് ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Wednesday, March 19, 2014 3:44 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനത്തിലെ ഡാളസ് ഏരിയ ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4,5,6 തീയതികളില്‍ ഡാളസ് വലിയപള്ളിയില്‍ വെച്ച് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ റവ. ഫാ. രാജു എം. ദാനിയേല്‍ അറിയിച്ചു.

റവ.ഫാ. നൈനാന്‍ വി. ജോര്‍ജ് ആണ് മുഖ്യപ്രാസംഗികന്‍. റവ.ഫാ. രാജേഷ് കെ. ജോണ്‍ നേതൃത്വം നല്‍കുന്ന ഗായകസംഘമാണ് ഈ കണ്‍വെന്‍ഷനില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കുന്നത്.

കണ്‍വെന്‍ഷന് എത്തിച്ചേരുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് യാത്രാസൌകര്യം കമ്മിറ്റി ക്രമീരിക്കുന്നതാണ്.

റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. രാജേഷ് കെ. ജോണ്‍, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, റവ.ഫാ. ബിനു തോമസ്, റവ.ഫാ. റ്റെജി ഏബ്രഹാം എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം