ലോക വൃക്ക ദിനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, March 18, 2014 5:57 AM IST
ദമാം: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് അല്‍കോബാറില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ സൌദി ഡയബറ്റീസ് ആന്‍ഡ് എന്‍ഡോക്രൈന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. കാമില്‍ സലാമ സൌദിയില്‍ പതിനാലായിരത്തോളം പേരാണ് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തി. ഇതില്‍ വര്‍ഷങ്ങളായി അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരുമുണ്ട്. രക്തസമ്മര്‍ദ്ദം കൂടിയ അവസ്ഥയും പ്രമേഹവുമാണ് വൃക്ക രോഗത്തിന് പ്രധാന കാരണമെന്ന്് ഡോ. സലാമ പറഞ്ഞു. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റംമൂലം അമിതവണ്ണം ഉള്ളവരുടേയും പ്രമേഹരോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതായും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

സൌദിയിലെ പ്രശസ്തരായ നിരവധി ഡോക്ടര്‍മാര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം