ഷിക്കാഗോ സെന്റ് മേരീസില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 20ന് തുടക്കം കുറിക്കും
Tuesday, March 18, 2014 5:55 AM IST
ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആത്മീയ നവീകരണത്തിനായുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 20,21,22,23 തീയതികളില്‍ നടത്തപ്പെടുന്നതാണ്.

പ്രശസ്ത ദൈവ ശാസ്ത്ര പണ്ടിതനും തലശേരി അതിരൂപതാ ബൈബിള്‍ അപ്പോസ്തലിക്ക് ഡയറക്ടറും ശാലോം ടിവി ബൈബിള്‍ പ്രഭാഷകനുമായ ഫാ. ജോസഫ് പാംപ്ളാനിയാണ് ധ്യാനം നയിക്കുന്നത്.

ധ്യാനത്തിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനക്കും ആരാധനയ്ക്കും ഒപ്പം എല്ലാവര്‍ക്കും കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. വാര്‍ഷിക ധ്യാനം മാര്‍ച്ച് 20ന് (വ്യാഴം) വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും 21ന് (വെള്ളി) വൈകിട്ട് അഞ്ചു മുതല്‍ 9.30 വരേയും 22ന് (ശനി) രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരേയും 23ന് (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് ധ്യാനം.

എല്ലാ വര്‍ഷവും നടത്തി വരുന്ന വാര്‍ഷിക ധ്യനത്തിലെ വിശ്വാസികളുടെ പങ്കാളിത്തമാണ് വീണ്ടും ഇത്തരത്തിലുള്ള ധ്യാനങ്ങള്‍ ക്രമീകരിക്കുവാന്‍ പ്രചോദനമെന്നു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളേയും ഈ ത്രിദിന ധ്യാനത്തില്‍ പങ്കെടുത്തു ദൈവത്തിന്റെ അനുഗ്രഹവും കൃപയും പ്രാപിക്കുവാന്‍ ഫാ.സിജു മുടക്കോടില്‍ സ്വാഗതം ചെയ്തു.

ജീനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാംപറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍, ജോണികുട്ടി പിള്ളവീട്ടില്‍, സാജു കണ്ണമ്പള്ളി, സിസ്റര്‍ സേവ്യര്‍, സാബു മഠത്തിപറമ്പില്‍, ജെയിംസ് മന്നകുളം, ടെസി ഞാറവേലില്‍, മേരി ആലുങ്കല്‍, ജോണി തെക്കേപറമ്പില്‍, ലിസി മുല്ലപ്പള്ളി, മത്തച്ചന്‍ ചെമ്മാച്ചേല്‍, ഷൈനി തറതട്ടേല്‍, പീന മണപള്ളി, പരിഷ് കൌണ്‍സില്‍ പ്രാര്‍ഥനാഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി