ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 29,30, ഏപ്രില്‍ 6 തിയതികളില്‍
Tuesday, March 18, 2014 5:23 AM IST
ഫിലാഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ്ബ്ആദ്യത്തെ ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2014 മാര്‍ച്ച് 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറുവരെ പ്രാഥമിക റൌണ്ട്മല്‍സരങ്ങളും, ഏപ്രില്‍ 6 ഞായറാഴ്ച്ച രണ്ടു മുതല്‍ ആറു വരെ ഫൈനല്‍ മല്‍സരങ്ങളും നടക്കും.

ക്രൂസ്ടൌണിലുള്ള നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബ്ബ് ആന്റ് ഫിറ്റ്നസ് സെന്ററില്‍ (9389 ഗൃലംീംി ഞീമറ; ജവശഹമറലഹുവശമ ജഅ 19115) വച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഫില്ലി സീനിയേഴ്സ്, ജെ. സി. സ്പൈക്കേര്‍സ്, യു.ഡി. സ്ട്രെെക്കേര്‍സ്, ക്രിസ്റ്റോസ് ടീം, സെ. ജോര്‍ജ് ഓര്‍ത്തഡോക്സ് ടീം, ഡി വി എസ് സി ടീം എന്നിങ്ങനെ ട്രെെസ്റ്റേറ്റ് ഏരിയായിലെ 6 വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും..

മൂന്നു പതിറ്റാണ്േടാളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്പോര്‍ട്ട്സ് പ്രേമികളെയും വിവിധ സ്പോര്‍ട്ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍ട്ട്സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ്ബ്. എം. സി. സേവ്യര്‍, ഷെറീഫ് അലിയാര്‍, ജോസ് എബ്രാഹം, ബാബു വര്‍ക്കി, സെബാസ്റ്യന്‍ എബ്രാഹം, ദാനിയേല്‍ യോഹന്നാന്‍ (ജോസി), സോജന്‍ തോട്ടക്കര, ജോസഫ് വര്‍ഗീസ്, എബ്രാഹം മേട്ടില്‍, പ്രേയ്സണ്‍ ഫിലിപ്, ലിജു തോമസ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടൂതല്‍ വിവരങ്ങള്‍ക്ക്: എം. സി. സേവ്യര്‍ 215 840 3620 ദാനിയേല്‍ യോഹന്നാന്‍ (ജോസി) 267 243 4212 ഷെറീഫ് അലിയാര്‍ 267 879 1750 എബ്രാഹം മേട്ടില്‍ 267 879 8896, ബാബു വര്‍ക്കി 267 909 0721.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍