സിറ്റി ഫ്ളവര്‍ വിന്നേഴ് ട്രോഫി: റിഫ സോക്കര്‍ റെയിന്‍ബോ, ലാന്റേണ്‍ എഫ്സി വിജയിച്ചു
Monday, March 17, 2014 8:07 AM IST
റിയാദ്: സിറ്റി ഫ്ളവര്‍ വിന്നേഴ്സ് ട്രോഫിക്കും ക്ളിക്കോണ്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് റിഫ ലീഗ് ടൂര്‍ണമെന്റിലെ അഞ്ചാം വാര മത്സരങ്ങളില്‍ റെയിന്‍ബോ ക്ളബും ലാന്റേണ്‍ എഫ്സിയും വിജയികളായി.

ആദ്യ മത്സരത്തില്‍ സംഗമം സോക്കറും അസീസിയ സോക്കര്‍ ക്ളബും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അസീസിയക്ക് വേണ്ടി അല്‍താഫും സംഗമത്തിനുവേണ്ടി ഷമീറും ഗോളുകള്‍ നേടി. സംഗമം സോക്കറിന്റെ ഷമീറാണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ടാമത്തെ മത്സരത്തില്‍ ലാന്റേണ്‍ എഫ്.സി ഒബയാര്‍ ക്ളബിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ലാന്റേണിന് വേണ്ടി ഗോള്‍ നേടിയ ബുഷൈര്‍ മാന്‍ ഓഫ് ദി മാച്ചായി.

മൂന്നാമത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്് ഗോളിനാണ് റെയിന്‍ബോ ടീം യൂത്ത് ഇന്ത്യ ഇലവനെ പരാജയപ്പെടുത്തിയത്. റെയിന്‍ബോക്ക് വേണ്ടി സലീല്‍ രണ്ട് ഗോളും സൈനു ഒരു ഗോളും നേടി. സലീലിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

ഹനീഫ കൊച്ചി, സമീര്‍ വണ്ടൂര്‍, ബിജു റാഫേല്‍, ഹംസക്കോയ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. നവാസ് കണ്ണൂര്‍, മജീദ് ബക്സര്‍, മാനു, അബ്ദു കരുവാരക്കുണ്ട്, ഷൌലിക് എന്നിവര്‍ കളി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍