ലോക വൃക്കദിനം: കെകെഎംഎ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
Monday, March 17, 2014 4:23 AM IST
കുവൈറ്റ്: ലോക വൃക്ക ദിനത്തോടനുബന്ധിച്ചു കെകെഎംഎ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെയും ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

എല്ലാ വര്‍ഷവും മാര്‍ച്ച് രണ്ടാം വ്യഴാഴ്ച ലോകാരോഗ്യ സംഘടന ലോക വൃക്ക ദിനമായി ആചരിച്ചുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ചുകൊണ്ട് കെകെഎംഎ വൃക്ക ദിനം ആചരിച്ചു വരുന്നു.

ജീവിത ശൈലിയില്‍ വന്ന മാറ്റം വൃക്ക രോകികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വൃക്ക രോഗത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വൃക്കരോക ചികിത്സാ രംഗത്ത് കേരളത്തിലും തെക്കന്‍ കര്‍ണാടകത്തിലും വിപ്ളവകരമായ മാറ്റത്തിന് നേതൃത്വം നല്‍കിയ സംഘടന എന്ന നിലയിലയിലാണ് വൃക്കരോക ബോധവത്കരണം കെകെഎംഎ ഏറ്റെടുത്തു നടത്തിവരുന്നത്.

മെഡിക്കല്‍ സെമിനാര്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഭാഷിസ് ഗോല്ധാര്‍ ഉദ്ഘാടനം ചെയ്തു. ദസ്മാന്‍ ഡയബെറ്റിക്സ് സെന്റര്‍ മേനേജിംഗ് ഡയറക്ടര്‍ പ്രഫസര്‍ കാസിം ബെഹ്ബെഹാനി മുഖ്യ പ്രഭാഷണം നടത്തി. കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സഗീര് തൃക്കരിപ്പൂര്‍ ആമുഖ ഭാഷണം നിര്‍വഹിച്ചു. ഡയാലിസിസും കിഡ്നി മാറ്റിവയ്ക്കല്‍ ശാസ്ത്ര ക്രിയയും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം ചെയര്‍മാനും പ്രമുഖ കിഡ്നി രോഗവിദഗ്ധനുമായ ഡോ. എന്‍. നമ്പൂരി, കിഡ്നി രോഗങ്ങളും ചികിത്സാ രീതികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. റൂബന്‍ ജോര്‍ജും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോ. നമ്പൂരി, ഡോ. റൂബന്‍ ജോര്‍ജ്, ഡോ. ശങ്കര്‍, ഡോ. സക്കീര്‍ എന്നിവരടങ്ങുന്ന പാനല്‍ മറുപടി പറഞ്ഞു. നേരത്തെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് സുഭാഷിസ് ഗോള്‍ധാരിനു കെ.കെ.എം.എ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ മൊമെന്റോ നല്‍കി ആദരിച്ചു. പ്രഫ. കാസിം ബഹ്ബെഹാനിക്ക് സുഭാഷിസ് ഗോല്‍ധാര്‍ മൊമെന്റോ സമ്മാനിച്ചു. തുടര്‍ന്ന്, കെകെഎംഎ വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍, സി.എഫ്.ഒ അലി മാത്ര, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഇബ്രാഹിം കുന്നില്‍, എ.പി അബ്ദുള്‍ സലാം, ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.ഫിറോസ് എന്നിവര്‍ യഥാക്രമം ഡോ. നമ്പൂരി, ഡോ. റൂബന്‍ ജോര്‍ജ്, ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് വേണ്ടി ഡോ. ജാഫര്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനു വേണ്ടി അഫ്സല്‍ ഖാന്‍, ശിഫ അല്‍ ജസീറക്ക് വേണ്ടി ഹംസ മുസ്തഫ കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന് വേണ്ടി ഡോ. അബു ഖാമില്‍ എന്നിവര്‍ക്ക് മൊമെന്റോ സമ്മാനിച്ചു.

സൈദു മുഹമ്മദിന്റെ ഖിറാഅത്തോടെ ആരംഭിച്ച സെമിനാറിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബി.എം ഇഖ്ബാല്‍ നന്ദി പറഞ്ഞു. കെകെഎംഎവൈസ് പ്രസിഡന്റ് എസ്.എം ബഷീര്‍ പരിപാടി ക്രോഡീകരിച്ചു. വൈ. ചെയര്‍മാന്‍ അക്ബര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ വിവിധ ശാഖ യൂണിറ്റ് ഭാരവാഹികള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍