ഒഐസിസി തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു
Monday, March 17, 2014 4:19 AM IST
റിയാദ്: മലപ്പുറം ജില്ലാ ഒഐസിസി പ്രഖ്യാപിച്ച കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ യുവതികള്‍ക്കുള്ള തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ ചെമ്മണിയോട് നടന്ന ചടങ്ങില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒഐസിസി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി മുഖ്യപ്രഭാഷണം നടത്തി. 15 നിര്‍ധന യുവതികള്‍ക്ക് തയ്യല്‍ മെഷീനുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഒഐസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി സെക്രട്ടറി ബെന്നി, സുധാകരന്‍, മണ്ഡലം പ്രസിഡന്റ് അജിത് കുമാര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് മെംബര്‍ സമദ് മങ്കട, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് യൂസഫ് ഹാജി, യുഡിഎഫ് നേതാക്കളായ മുഹമ്മദ്, പി. അബ്ദു, സി. കബീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍