പാലക്കാട് സ്വദേശി കുവൈറ്റില്‍ മരിച്ചു
Monday, March 17, 2014 4:17 AM IST
കുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ആനക്കരവടക്കുംപുറത്ത് പള്ളിയാലില്‍ ബാലകൃഷ്ണന്‍ ശങ്കര നാരായണന്‍ (42) ആണ് മരിച്ചത്. അബാസിയയിലെ താമസ സ്ഥലത്തുവച്ച് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. അല്‍ തുറായ കമ്പനി ജീവനക്കാരനായിരുന്നു. ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മുന്‍ അധ്യാപിക ജിഷയാണ് ഭാര്യ. മകന്‍ പ്രണവ് (രണ്ട് വയസ്).

മൃതദേഹം നാട്ടിലത്തിെക്കാനുള്ള നടപടികള്‍ പാലക്കാട് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്നലെ രാത്രിയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍