കെഎംസിസി മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിലവില്‍വന്നു
Monday, March 17, 2014 4:16 AM IST
ജിദ്ദ: മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.അഹമ്മദ് സാഹിബിന്റെ തെരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും പ്രവര്‍ത്തന ഏകോപനമുണ്ടാക്കുവാനും കമ്മിറ്റി നിലവില്‍വന്നു.

മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ മണ്ഡലങ്ങളായ വേങ്ങര, കൊണ്േടാട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ മണ്ഡലം കെഎംസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രചാരണകമ്മിറ്റിക്ക് രൂപം നല്‍കി.

മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഷറഫിയ കബാബ് കോര്‍ണര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

സയ്യിദ് ഉബൈദുള്ള തങ്ങള്‍, പി.എം.എ.ഗഫൂര്‍, പി.സി.എ റഹ്മാന്‍, നാസര്‍ മച്ചിങ്ങള്‍, ജലാല്‍ തേഞ്ഞിപ്പലം, മജീദ് അരിമ്പ്ര, സി.സി.കരീം, ഇസ്മായില്‍ മുണ്ടുപറമ്പ്, എ.കെ.ബാവ, ബഷീര്‍ തൊട്ടിയന്‍, ഷാജിര്‍ അലി, നൌഷാദ് വഴയൂര്‍, സി.കെ.ശകീല്‍, ഗഫൂര്‍ ചേലേമ്പ്ര, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, ഇ.കെ.അബാസ്, സുഹൈല്‍ മഞ്ചേരി, സുബൈര്‍ പുന്നശേരി, കെ.എന്‍.എ ലത്തീഫ്, ഷൌക്കത്ത് ഒഴുകൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി സി.സി. കരീം (ചെയര്‍മാന്‍) സി.കെ.ശകീല്‍, മുഹമ്മദ്കുട്ടി പാണ്ടിക്കാട് (വൈസ് ചെയര്‍മാന്‍), ഇസ്മായില്‍ മുണ്ടുപറമ്പ്, (ജനറല്‍ കണ്‍വീനര്‍) ബഷീര്‍ തൊട്ടിയന്‍, ഇ.കെ.അബാസ് (ജോയിന്റ് കണ്‍വീനര്‍) എ.കെ.ബാവ വേങ്ങര (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.

ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും സെക്രട്ടറി ലത്തീഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍