പലിശ രഹിത നിക്ഷേപത്തിന് സൌകര്യമൊരുക്കി ഐഎഫ്ഐബി ജിദ്ദാ ചാപ്റ്റര്‍
Monday, March 17, 2014 4:16 AM IST
ജിദ്ദ: പ്രവാസികളും അല്ലാത്തവരുമായ പലിശ രഹിത നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി നിക്ഷേപത്തിന് മാര്‍ഗ നിര്‍ദേശവും സൌകര്യങ്ങളും ഒരുക്കാനും ബോധവത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഐഎഫ്ഐബി (ഇന്ത്യന്‍ ഫോറം ഫോര്‍ ഇന്ററസ്റ് ഫ്രീ ബാങ്കിംഗ്) രണ്ട് പൈലറ്റ് പദ്ധതികള്‍ പരിചയപ്പെടുത്തുന്നു.

ഒരു വര്‍ഷത്തിനകം ഫലം ലഭിക്കുന്ന ആട് വളര്‍ത്തല്‍ കേരളത്തിലും മുന്നര വര്‍ഷത്തിനകം ഫലം കിട്ടുന്ന മാംസ സംസ്കരണ കയറ്റുമതി ഫാക്ടറി വടക്കെ ഇന്ത്യയിലുമാണൊരുക്കിയിരിക്കുന്നത്. രണ്ട് പദ്ധതികള്‍ക്കും സബ്സിഡിയടക്കം സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അവര്‍ അവകാശപ്പെട്ടു. ജിദ്ദയില്‍ നടന്ന നിക്ഷേപകരുടെയും സംരംഭകരുടെയും സംഗമങ്ങളിലാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആടു വളര്‍ത്തല്‍ (ഗോട്ട് ഫാമിംഗ്) പ്രഥമ പദ്ധതിയിലേക്ക് നിക്ഷേപകര്‍ പൂര്‍ത്തിയാതയായും മാംസ സംസ്കരണ കയറ്റുമതി പദ്ധതിയിലേക്ക് നിക്ഷേപകര്‍ റജിസ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നതായും സാരഥികള്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: ഐഎഫ്ഐബി സെക്രട്ടരിയുമായി ബന്ധപ്പെടുക മൊബൈല്‍: 0503684148 ഋാമശഹ: മ്വശ്വ്സ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍