ജിദ്ദ വിമാനത്താവളത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി
Monday, March 17, 2014 4:16 AM IST
ജിദ്ദ: ജിദ്ദാ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാളത്തിലെ ടോയിലെറ്റില്‍ മലയാളി യുവാവിനെ ലോഹച്ചരടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. പത്തനംതിട്ട സ്വദേശി അയൂബ്ഖാന്‍ (38) ആണ് മരിച്ചത്. സൌദിയ ടെര്‍മിനലില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.

ഫൈനല്‍ എക്സിറ്റില്‍ മുംബൈവഴി തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ആളായിരുന്നു അയൂബ് ഖാന്‍ . ഒരുമാസം മുമ്പ് മാത്രമാണ് അയൂബ്ഖാന്‍ ഹൌസ് ഡ്രൈവര്‍ വീസയില്‍ ജിദ്ദയിലെത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും സ്പോണ്‍സര്‍ തൃപ്തനായിരുന്നില്ല എന്നും സൂചനയുണ്ട്. ഇതുമൂലമാണ് ഇവിടെയെത്തി ഏറെവൈകാതെ ഇയാളെ സ്പോണ്‍സര്‍ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്.

എമിഗ്രേഷന്‍ നടപടികള്‍ക്കുശേഷമാണ് അയൂബ്ഖാന്‍ മരിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും വിമാനത്തില്‍ ഖാന്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ജിദ്ദയിലെ പത്രം ഓഫീസുകളില്‍ ബന്ധപ്പെട്ടു. അപ്പോഴേയ്ക്കും എയര്‍പോര്‍ട്ട് ടോയിലറ്റില്‍ ഒരു ഏഷ്യന്‍ വംശജന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത സൌദി പ്രസ് ഏജന്‍സി പുറത്തുവിട്ടിരുന്നു.

അയൂബ്ഖാന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും അനുബന്ധ കാര്യങ്ങളെയും കുറിച്ചുള്ള സമഗ്ര അന്വേഷണം തുടങ്ങിയതായി സൌദി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍