തൃശൂര്‍ ജില്ലാ സൌഹൃദവേദി അംഗം നാട്ടില്‍ നിര്യാതനായി
Monday, March 17, 2014 4:14 AM IST
തൃശൂര്‍: തൃശൂര്‍ ജില്ലാ സൌഹൃദവേദി അംഗവും ദമാം യുണിറ്റ് സജീവപ്രവര്‍ത്തകനുമായ മാള പള്ളിപ്പുറം സ്വദേശി റാഫി മുഹമ്മദ് (47) നിര്യാതനായി. വെസ്കൊസ കമ്പനി ജീവനക്കാരനായ അദ്ദേഹം നാലു ദിവസം മുമ്പ് പനിയെതുടര്‍ന്ന് നാട്ടില്‍ പോകുകയും രോഗം മഞ്ഞപിത്തം ആണെന്ന് സ്ഥിരീകരിച്ചു ചികില്‍സ തുടരുകയും ചെയ്യുന്നതിനിടെയാണ് ആകസ്മികമായി ഇന്നലെ രാത്രി മരണം സംഭവിച്ചത്. പത്തു വര്‍ഷമായി ദാമാമില്‍ ജോലി നോക്കിവരികയായിരുന്നു. വിദ്യാര്‍ഥികളായ നൂറിയ, ഫാത്തിമ, റിസ്വാന്‍ എന്നിവര്‍ മക്കളാണ്. ഭാര്യ സുമയ്യ. സൌഹൃദവേദി പ്രവര്‍ത്തകര്‍ അലിക്കുഞ്ഞിന്റെ നേതൃത്വത്തില്‍ സാന്ത്വനവുമായി കുടുംബത്തോടൊപ്പം മറ്റു അനന്തര നടപടികള്‍ക്കായി രംഗത്തുണ്ട്.

അദ്ദേഹത്തിന്റെ മരണാനന്തര സഹായമായ രണ്േടകാല്‍ ലക്ഷം രൂപ എത്രയും വേഗം കുടുംബത്തിനു കൈമാറുമെന്ന് സൌഹൃദവേദി പ്രസിഡന്റ് കൃഷ്ണകുമാര്‍ റിയാദില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം