ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ മുസാനിദ് : സൌദി തൊഴില്‍ മന്ത്രി
Monday, March 17, 2014 4:13 AM IST
റിയാദ്: ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ചറിയുന്നതിന്ന് മുസാനിദ് എന്ന പേരില്‍ പദ്ദതി നടപ്പിലാക്കുമെന്ന് സൌദി തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില്‍ ഫഖീഹ് അറിയിച്ചു. ഞായറാഴ്ച മുതലാണ് പദ്ധതി നിലവില്‍ വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി

സൌദി മന്ത്രി സഭാ പാസാക്കിയ ഗാര്‍ഹിക തൊഴിലാളി നിയമം അനുസരിച്ചാണ് മുസാനിദ് പദ്ദതിയില്‍ വിശദീകരിച്ചിരിക്കുന്നത് ഇവ കൂടാതെ അംഗീകൃത റിക്രൂട്ട്മെന്റ് കമ്പനികള്‍, ഏജന്‍സികള്‍, വിവിധ തൊഴില്‍ കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തര്‍ക്ക പരിഹാരസമിതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്ന് സൌദി തൊഴില്‍ മന്ത്രി ആദില്‍ ഫഖിഹ് അറിയിച്ചു.

വിദേശികളായ തൊഴിലാളികളുടെ ആവശ്യാര്‍ഥം എട്ടു ഭാഷകളിലാണ് ഇവയുടെ വിവരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും മറ്റും മനസിലാക്കുന്നതിന് 920001173 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിവിധ രാജ്യങ്ങളുമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സൌദി അറേബ്യ കരാറില്‍ ഏര്‍പ്പിട്ട സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനുള്ള വിവരങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം