മലപ്പുറം ഒഐസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Monday, March 17, 2014 4:13 AM IST
റിയാദ്: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ബത്ഹയില്‍ നടന്ന കണ്‍വന്‍ഷന്‍ ഗ്ളോബല്‍ കമ്മിറ്റിയംഗം റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതക്കും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റസാഖ് പറഞ്ഞു. പരാതിക്ക് ഇടം നല്‍കാതെ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ഥിയെ കണ്െടത്തി നിര്‍ത്തിയ കെപിസിസി നേതൃതത്തെ മുഖ്യപ്രഭാഷണം നടത്തിയ ഉപദേശക സമിതി ചെയര്‍മാന്‍ നൌഫല്‍ പാലക്കാടന്‍ പറഞ്ഞു.

ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലയിലുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലുടനീളം വാഹനപ്രചാരണ ജാഥയും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും നടത്താന്‍ രണ്ട് പ്രവര്‍ത്തകരെ മാര്‍ച്ച് അവസാനവാരം നാട്ടിലേക്ക് അയയ്ക്കുമെന്ന് പ്രസിഡന്റ് ജിഫിന്‍ അരീക്കോട് പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി സലിം കളക്കര, ജില്ലാ ഭാരവാഹികളായ ഷാഫി കൊടിഞ്ഞി, സക്കീര്‍ ദാനത്ത്, ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജംഷാദ് തുവൂര്‍, മുത്തു തിരൂരങ്ങാടി, സലാം തെന്നല, അഷ്റഫ് പൂക്കോട്ടുംപാടം, കരീം മഞ്ചേരി, വിനീഷ് ഒതായി, വഹീദ് വാഴക്കാട്, അന്‍വര്‍ സലിം വാഴക്കാട്, അന്‍വര്‍ എടവണ്ണപ്പാറ, അമീര്‍ പട്ടണത്ത്, അലി ചെമ്മാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാസ് വണ്ടൂര്‍ സ്വാഗതവും ഷബീര്‍ മങ്കട നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍