പോള്‍ കറുകപ്പിള്ളിക്ക് വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ്
Monday, March 17, 2014 4:04 AM IST
ന്യുസിറ്റി, ന്യുയോര്‍ക്ക്: രണ്ട് ദശാബ്ദമായി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയെ റോക്ക് ലാന്‍ഡ് കൌണ്ടി ലെജിസ്ളേച്ചറിലെ ഡപ്യൂട്ടി മൈനോറിറ്റി ലീഡര്‍ ഫ്രാങ്ക് സ്പരാക്കോ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മാര്‍ച്ച് 18നു 6.30-ന് ന്യുസിറ്റിയിലെ ലെജിസ്ളേറ്റിവ് ചേംബേഴ്സില്‍ വച്ചാണു അവര്‍ഡ് നല്‍കുക.

ഫൊക്കാന പ്രസിഡന്റ് സ്ഥാനം രണ്ടു തവണ വഹിച്ച പോള്‍, ഓര്‍ത്തഡോക്സ് സഭാ സഭാ മാനേജിംഗ് കമ്മിറ്റി അംഗമാണ്. നേരത്തെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം ഒന്നായിരുന്നപ്പോള്‍ ഭദ്രാസന കൌണ്‍സില്‍ അംഗമായിരുന്നു.

ന്യുസിറ്റി പബ്ളിക്ക് ലൈബ്രറിയില്‍ ആറു വര്‍ഷമായി ട്രസ്റിയായി പ്രവര്‍ത്തിക്കുന്ന പോള്‍ റിപ്പബ്ളിക്കന്‍ പര്‍ട്ടിയുടെ സജീവാംഗവുമാണ്. എങ്കിലും കക്ഷി ഭേദമെന്യെ സമൂഹത്തിന്റെ ഉന്നമനത്തിയായി എല്ലാവരുമായും യോജിച്ചു പ്രവത്തിക്കാനും മടിക്കുന്നില്ല.

മൂന്നു ദശാബ്ദത്തോളമായി ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടി ഉദ്യോഗസ്ഥനായ പോള്‍ ഫൊക്കാനയുടെ ആദ്യ സമ്മേളനം മുതല്‍ സംഘടനയുമായി ബന്ധപ്പെട്ടു പ്രവ്രത്തിക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തിനു വേണ്ടിയല്ലാതെ ചെയ്യുന്ന അപൂര്‍വം മലയാളികളിലൊരാളാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും തന്റെ പിന്തുണയും സഹായവും നല്‍കാന്‍ മടിക്കാറുമില്ല.

മുഖ്യധാരയിലുള്ളവര്‍ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്െടന്നു പോള്‍ പറഞ്ഞു. ഇതു തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടിയുള്ള അംഗീകാരമാണ്. മുഖ്യധാരാ നേത്രുത്വം ഇന്ത്യാക്കാരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും അംഗീകരിക്കാനും മുതിരുന്നത് ഇന്ത്യന്‍ സമൂഹം ശക്തിയായി മാറുന്നു എന്നതിന്റെ തെളിവാണെന്നും പോള്‍ ചൂണ്ടിക്കാട്ടി.