'മാം' അവാര്‍ഡ് നൈറ്റില്‍ സണ്ണി മാമ്പിള്ളിയുടെയും അനിത മാമ്പിള്ളിയുടേയും സംഗീതക്കച്ചേരി
Monday, March 17, 2014 4:03 AM IST
ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)യുടെ മുട്ടത്തു വര്‍ക്കി അവാര്‍ഡ് നൈറ്റില്‍ പ്രശസ്ത സംഗീതജ്ഞന്‍ സണ്ണി മാമ്പിള്ളിയുടെ സംഗീതക്കച്ചേരി.

മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ പത്ത് മുതല്‍ എട്ടുവരെ മെരിലാന്റില്‍ (ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യു, കോളേജ് പാര്‍ക്ക്, മെരിലാന്റ്) വെച്ചാണ് ഏകദിന സെമിനാറും അവാര്‍ഡ് നൈറ്റും.

ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ബി.എ. ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ള സണ്ണി മാമ്പിള്ളി, 1986 മുതല്‍ 1995 വരെ ആള്‍ ഇന്ത്യാ റേഡിയോ ദൂരദര്‍ശന്‍ എന്നീ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനില്‍ അര്‍ച്ചന എന്ന പരിപാടിയുമാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

പിതാവിന്റെ കാല്പാടുകള്‍ പിന്തുടരുന്ന അനിത ന്യൂജെഴ്സിയിലാണ് ജനിച്ചത്. ആറാം വയസ്സുമുതല്‍ 10 വര്‍ഷക്കാലത്തോളം ഡോ. ഫ്രാന്‍സിസ് ബര്‍ബോസയുടെ ശിക്ഷണത്തില്‍ ഭരതനാട്യം പഠിച്ച് 2011ല്‍ അരങ്ങേറ്റവും നടത്തി. പിതാവിന്റെ ശിക്ഷണത്തില്‍ കര്‍ണ്ണാട്ടിക് സംഗീതം അഭ്യസിക്കുകയും നിരവധി വേദികളില്‍ പിതാവിനോടൊപ്പം സംഗീതക്കച്ചേരിയും നടത്തിയിട്ടുണ്ട്.

സണ്ണി മാമ്പിള്ളി സഹധര്‍മ്മിണി എല്‍സ, മക്കളായ അജയ്, അക്ഷയ്, അനിത എന്നിവരോടൊപ്പം ന്യൂജെഴ്സിയിലെ വെസ്റ് ഓറഞ്ചില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ