പോളയില്‍ വര്‍ഗീസ് കുട്ടി ഹൂസ്റനില്‍ നിര്യാതനായി
Monday, March 17, 2014 4:00 AM IST
ഹൂസ്റണ്‍: ഹൂസ്റണില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്ന ആളും ഹൂസ്റന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗവുമായ പി. കെ. വര്‍ഗീസ്കുട്ടി (പോളയില്‍ വര്‍ഗീസ് കുട്ടി) നിര്യാതനായി. ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്. 1982-ല്‍ ഹൂസ്റണില്‍ എത്തിയ പരേതന്‍ അന്ന് മുതല്‍ ഹൂസ്റണ്‍ സെന്റ്. തോമസ് കത്തീഡ്രല്‍ ഇടവകയിലെ സജീവ അംഗമാണ്. 1982 മുതല്‍ ഹൂസ്റന്‍ മലയാളീ അസോസിയേഷന്‍റെ ലൈഫ് മെമ്പറുമാണ്. ഹൂസ്റണിലേക്ക് എത്തുന്നതിനു മുന്‍പ് സെന്‍ട്രല്‍ റെയില്‍വേയിലും പിന്നീട് മസ്കറ്റിലും ജോലി ചെയ്തിട്ടുണ്ട്. തോട്ടക്കാട് തണുങ്ങുംപൊതിക്കല്‍ തങ്കമ്മയാണ് ഭാര്യ. മക്കള്‍: ലിറ്റു, ലൈല, ലിജോ.പി, മരുമക്കള്‍ സുമ, ലിജോ എസ്.

വെയ്ക് സര്‍വീസ്: മാര്‍ച്ച് 19-ന് ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ മുതല്‍ ഒമ്പതു വരെ ഹൂസ്റണ്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.

സംസ്കാരം: മാര്‍ച്ച് 20-ന് വ്യാഴാഴ്ച രാവിലെ പത്തിന് ഫോറസ്റ് പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ (12800 ണലവെേലശാലൃ, ഒീൌീി77077). കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് വര്‍ക്കി (2817013220).