എന്‍എസ്എസ് കാനഡ വിഷു ആഘോഷിക്കുന്നു
Saturday, March 15, 2014 8:10 AM IST
ബ്രാംപ്ടണ്‍: കാനഡയിലെ എന്‍എസ്എസ് അതിന്റെ പന്ത്രണ്ടാമത് വിഷു ആഘോഷം ഏപ്രില്‍ അഞ്ചിന് (ശനി) ആഘോഷിക്കുന്നു. ബ്രാംപ്ടണിലെ ഹരോള്‍ഡ് എം. ഭാരത് വെയ്റ്റ് സ്കൂളിലാണ് ആഘോഷ പരിപാടികള്‍.

ആഘോഷ പരിപാടികളുടെ ഭാഗമായി തായമ്പക, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, പാരഡി സോംഗ്, കോമഡി സ്കിറ്റ്, വിഷുക്കണി, കുട്ടികള്‍ക്ക് വിഷുക്കൈ നീട്ടം, വിഷു സദ്യ എന്നിവ നടക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മനോജ് കര്‍ത്തയാണ് പരിപാടിയുടെ സ്പോണ്‍സര്‍. ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശശിധരന്‍ നായര്‍ 416 839 3773, ഹരികുമാര്‍ നായര്‍ 416 223 0006, പ്രദീപ് മേനോന്‍ 905 497 0899, ബാല മേനോന്‍ 416 879 0924, സുനില്‍കുമാര്‍ നായര്‍ 905 624 2771, ഹേമലത 416 208 5278, ഗായത്രിദേവി വിജയകുമാര്‍ 416 5004681, വിജയകുമാരി നായര്‍ 416 754 6643.