ഫുജൈറ കൈരളി വനിതാ വിഭാഗം അന്തര്‍ദേശീയ വനിതാദിനം ആചരിച്ചു
Saturday, March 15, 2014 8:01 AM IST
ഫുജൈറ: ഫുജൈറയിലെ മലയാളികളുടെ പ്രമുഖ സാംസ്കാരിക കൂടയ്മയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ അന്തര്‍ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി 'ലിംഗനീതിയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

വെള്ളി വൈകുന്നേരം ആറിന് കൈരളി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായില്‍ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ സതി മണി മുഖ്യപ്രഭാഷകയായിരുന്നു. സമൂഹത്തില മുഖ്യധാര രംഗങ്ങളില്‍ സ്ത്രീകളെ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരുഷനും സ്ത്രീയും ഒരുമനസോടെ ഏറ്റെടുക്കണമെന്ന് തന്റെ സംസാരത്തില്‍ ഊന്നിപറഞ്ഞു.

വനിതാ വിഭാഗം ജോ. കണ്‍വീനര്‍ ഷനൂജ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പ്രിയ തിലകന്‍ സ്വഗതവും നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു. അംബിക, സ്മിത, ജയകൃഷ്ണന്‍, ഷാജഹാന്‍, സി.കെ. ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.