മൈത്രി ചികിത്സാ സഹായം കൈമാറി
Saturday, March 15, 2014 8:00 AM IST
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ചികിത്സാ സഹായം കൈമാറി. നാട്ടില്‍വച്ച് ബൈക്ക് അപകടത്തില്‍ തലക്ക് മാരകമായ പരിക്കുപറ്റി കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മൈത്രി അംഗമായിരുന്ന പള്ളിക്കശേരിക്കല്‍ അമീര്‍ ഹംസക്കാണ് തുടര്‍ ചികിത്സക്കായി റിലീഫ് ഫണ്ടില്‍ നിന്നും സഹായം നല്‍കിയത്.

12 വര്‍ഷം പ്രവാസ ജീവിതം നയിച്ച അമീര്‍ ഹംസ നിതാഖാത്തുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ ചെറുകിട ജോലി ചെയ്തു വരുകയായിരുന്നു. സാമ്പത്തികസ്ഥിതി വളരെ മോശമാണ്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ബത്ഹ സഹാ ഓഡിറ്റോറിയത്തില്‍ മൈത്രി പ്രസിഡന്റ് അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ ഖാന്‍ ധനസഹായം ഷംസുദീന്‍ ഇടക്കുളങ്ങരക്ക് കൈമാറി. മൈത്രി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, റഹ്മാന്‍ മുനമ്പത്ത്, നിസാര്‍ പള്ളിക്കശേരില്‍, താഹ, സക്കീര്‍ ഷാലിമാര്‍, നൌഫല്‍, കമറുദ്ദീന്‍ തഴവ, ഷാനവാസ് മുനമ്പത്ത്, എസ്.എ മജീദ്, തങ്ങള്‍ കുഞ്ഞ്, അഷ്റഫ് മനാഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രഷറര്‍ സാദിഖ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍