ഹൂസ്റണില്‍ റവ. ഡോ. ജോസഫ് പാംബ്ളാനി നയിക്കുന്ന നോമ്പുകാല ധ്യാനം
Saturday, March 15, 2014 7:58 AM IST
ഹൂസ്റണ്‍: കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) തിയോളജിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസഫ് പാംബ്ളാനി നയിക്കുന്ന നോമ്പുകാല ധ്യാനം ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 28, 29 , 30 തീയതികളില്‍ നടക്കും.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് റവ. ഡോ. ജോസഫ് പാംപ്ളാനി അമേരിക്കയിലെ വിവിധയിടങ്ങളില്‍ ധ്യാനം നയിക്കുന്നത്. പ്രശസ്ത ബൈബിള്‍ പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് റവ. ഡോ. ജോസഫ് പാംപ്ളാനി.

വിശ്വാസികളേവരെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ അറിയിച്ചു.

സമയം: മാര്‍ച്ച് 28 ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍

മാര്‍ച്ച് 29 ന് (ശനി) രാവിലെ ഒമ്പതു മുതല്‍

മാര്‍ച്ച് 30 ന് (ഞായര്‍) രാവിലെ എട്ടു മുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സഖറിയാസ് തോട്ടുവേലില്‍ 832 609 0813, ജോയി ചെഞ്ചേരില്‍ 832 577 6375, അഗസ്റിന്‍ ജോസഫ് 832 692 3456, ജോണ്‍ ബാബു 832 520 9500, ജോസ് ഉതിരക്കുളം 832 233 1480.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍