സുനിത ഷിഹാബിന് യത്രായപ്പ് നല്‍കി
Saturday, March 15, 2014 7:55 AM IST
ജിദ്ദ: ഇസ്ലാഹി സെന്ററിന് കീഴില്‍ നടന്നു വരുന്ന ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ മദ്രസ ഓഫീസ് അഡ്മനിസ്ട്രറ്റര്‍ സുനിത ഷിഹാബ് നിലമ്പൂര്‍ ജോലി ആവശ്യാര്‍ഥം ജിദ്ദ വിട്ട് പോകുന്നതിനാല്‍ മദ്രസ ടീച്ചേഴ്സും മാനേജിംഗ് കമ്മിറ്റിയും ചേര്‍ന്ന് യാത്രായപ്പു നല്‍കി.

ഷിഹാബ് സലഫി എടക്കര വരുംകാല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ ആമിനകുട്ടി ടീച്ചര്‍ എടവണ്ണ, ഷമീമ ഷക്കീര്‍, സജ്ന ഷിഹാബ്, ആമിനു ആരിഫ് പരി, ഷമീമ താപ്പി, ഷമീമ യൂനുസ്, സൈഫുന്നിസ, സെലീന ടീച്ചര്‍, സമീര്‍ സലഫി, അബ്ദുള്‍ അസീസ് സ്വലാഹി, അമീന്‍ അബ്ദുള്‍, ഹമീദ്, അഷ്റഫ് സ്വലാഹി നാട്ടുകല്‍, മുബാറക് തൃശൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

വിപുലമായ യാത്രായപ്പിന് നന്ദി പറഞ്ഞ് പ്രസംഗിച്ച സുനിത ഷിഹാബിന് ഇസ്ലാഹി സെന്റര്‍ വനിതാ വിംഗ് പ്രസിഡന്റ് സെലീന അബ്ദുറസാക്ക് മൊമെന്റൊ നല്‍കി ആദരിച്ചു. സൈതലവി അരിപ്ര അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സെക്രട്ടറി സൈഫുന്നിസ അബ്ദുള്‍ അസീസ് സ്വാഗതവും ആമിനു ആരിഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍