സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 22, 23 തീയതികളില്‍
Saturday, March 15, 2014 7:50 AM IST
ഒര്‍ലാന്റൊ: സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം മാര്‍ച്ച് 22, 23, (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മോര്‍ യൂസേബിയോസ് ധ്യാനത്തിനു നേതൃത്വം നല്‍കും.

മാര്‍ച്ച് 22ന് (ശനി) രാവിലെ 10 നു പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം അഞ്ചിന് കുബസാരത്തോടും തുടര്‍ന്ന് സന്ധ്യാനമസ്കാരത്തോടെ സമാപിക്കും.

23ന് (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കും.

തിരുവചനത്തിന്റെയും ദൈവീകകാരുണ്യത്തിന്റെയും ആഴമേറിയ ആത്മീയാനുഭവങ്ങള്‍ രുചിച്ചറിയുവാനും തെരക്കേറിയ ജീവിതയാത്രയില്‍ ശാന്തമായിരുന്ന് ദൈവത്തെ അറിയുവാനും ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണമായും വിനിയോഗിക്കാന്‍ ഏവരേയും സ്േനഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (6783420246) അറിയിച്ചു.

അററൃല: ട.ങമ്യൃ ഛൃവീേറീഃ ഇവൌൃരവ, 808, 4വേ ടൃേലല, ഛൃഹമിറീ, എഘ 32824.