മലബാര്‍ ഗോള്‍ഡ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
Saturday, March 15, 2014 7:49 AM IST
കുവൈറ്റ് : കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സ്കോളര്‍ഷിപ്പ് തുക ഡോ. ഈസാ ഹമീദ് അല്‍ അനേസി വിജയന്‍ കാരയിലിന് കൈമാറി. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പത്ത് വിദ്യാര്‍ഥികള്‍ക്കാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കിയത്.

സ്കൂളിന്റെ വിവിധ ബ്രാഞ്ചുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് അടങ്ങുന്ന സ്കോളര്‍ഷിപ്പ് അനുവദിച്ചത്. ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോ. ഈസാ ഹമീദ് അല്‍ അനേസി സ്കോളര്‍ഷിപ്പ് തുക സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി വിജയന്‍ കാരയിലിനു കൈമാറി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സോണല്‍ മേധാവി അഫ്സല്‍ ഖാന്‍, ബ്രാഞ്ച് മേധാവി ലുക്മാന്‍ അലവി, സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജന്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍