ജോസഫ് കളപ്പുരയ്ക്കല്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍
Saturday, March 15, 2014 3:51 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റിമാരുടെ യോഗം ചെയര്‍പേഴ്സണ്‍ ലീല മാരേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാത്തലിക് അസോസിയേഷന്റെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. എല്ലാവരും ലീല മാരേട്ടിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് കളപ്പുരയ്ക്കല്‍ ചെയര്‍മാനായും, ജോസ് ഞാറക്കുന്നേല്‍ വൈസ് ചെയര്‍മാനായും തെരഞ്ഞടുക്കപ്പെട്ടു. ജോളി ജേക്കബ്, തോമസ് തോമസ് പാലാത്ര, ഇന്നസെന്റ് ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, ജോണ്‍ പോള്‍, മേരി ഫിലിപ്പ്, ജോബു കുട്ടി മണലേല്‍ എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റി അംഗങ്ങള്‍.

സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് കളപ്പുരയ്ക്കലിന്റെ സേവനം ഈ സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജിന്‍സ്മോന്‍ സക്കറിയ, സെക്രട്ടറി ചെറിയാന്‍ ചക്കാലയ്ക്കല്‍, ട്രഷറര്‍ അലക്സ് തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം