സാഹിത്യ സല്ലാപം: പ്രഫ. കെ. കെ. ശിവരാമന്‍ പ്രസംഗിക്കുന്നു
Friday, March 14, 2014 4:31 AM IST
ടാമ്പാ: മാര്‍ച്ച് 15ന് സംഘടിപ്പിക്കുന്ന അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്‍പ്പി' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. മദ്രാസ് പ്രസിഡന്‍സി കോളജില്‍ മലയാളം അധ്യാപകന്‍ ആയിരുന്ന പ്രാഫ. കെ.കെ. ശിവരാമന്‍ ആയിരിക്കും എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്‍പ്പി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കും. എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് എട്ടിന് സംഘടിപ്പിച്ച അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (ട്യേഹശശെേര) എന്നതായിരുന്നു ചര്‍ച്ചാ വിഷയം. ചങ്ങനാശേരി എസ്ബി കോളജില്‍ മലയാളം അധ്യാപകന്‍ ആയ ഡോ. ജെയിംസ് മണിമല ആണ് 'ശൈലീവിജ്ഞാനം' (ട്യേഹശശെേര) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ശൈലീവിജ്ഞാനം (ട്യേഹശശെേര) എന്തെന്നും അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസിലാക്കത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കുന്ന മാര്‍ച്ച് എട്ടിന് നടന്ന സാഹിത്യ സല്ലാപത്തില്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്കും പ്രത്യേകിച്ച് സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത വനിതകള്‍ക്കും ആശംസകള്‍ നേര്‍ന്നു. കൂടാതെ കഴിഞ്ഞ ആഴ്ചകളില്‍ ജന്മദിനം ആഘോഷിച്ച ഡോ. എം.പി. രവീന്ദ്രനാഥന്‍, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, ജോണ്‍ ഇളമത എന്നിവര്‍ക്കും ജന്മദിന മംഗളാശംസകള്‍ നേര്‍ന്നു. കവിതാ മത്സരത്തില്‍ അവാര്‍ഡ് നേടിയ മോന്‍സി കൊടുമണിനെ പ്രത്യേകമായി അഭിനന്ദിച്ചു.

മാര്‍ച്ച് ഒമ്പതിന് (ഞായര്‍) പ്രത്യേകമായി സംഘടിപ്പിച്ച അന്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?' എന്ന വിഷയം ചര്‍ച്ച ചെയ്തു. മാത്യു മൂലേച്ചേരില്‍ വിഷയം അവതരിപ്പിച്ചു. ചിന്തോദ്ദീപകങ്ങളും പ്രായോഗികവുമായ ധാരാളം നിര്‍ദ്ദേശങ്ങളും ആശയങ്ങളും പ്രസ്തുത സംവാദത്തില്‍ ഉയര്‍ന്നു.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രഫ. എം.ടി. ആന്റണി, ഡോ. എം.പി. രവീന്ദ്രനാഥന്‍, ഡോ.തെരേസാ ആന്റണി, മനോഹര്‍ തോമസ്, ഡോ. തോമസ് പാലക്കല്‍, ഡോ. ജോസ് കാനാട്ട്, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, ത്രേസ്യാമ്മ നാടാവള്ളില്‍, ഷീലാ ചെറു, സോയാ നായര്‍, ജോസഫ് നമ്പിമഠം, ഏബ്രഹാം തെക്കേമുറി, അനിയന്‍ ജോര്‍ജ്, അലക്സ് കോശി വിളനിലം, യുഎ നസീര്‍, രവീന്ദ്രന്‍ നാരായണന്‍, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ് കുരുവിള, ഷാജു തൈയില്‍, എബി മക്കപ്പുഴ, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, ജോസഫ് കുര്യന്‍, രാജു തോമസ്, ജോണ്‍ മാത്യു, ഷാജി ജോര്‍ജ്, പി.വി. ചെറിയാന്‍, അബ്ദുള്‍ പുന്നയൂര്‍ക്കളം, പി.പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസ്തുത ചര്‍ച്ചകളില്‍ പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍