ഇന്ത്യന്‍ സ്ഥാനപതി ഡോ. എസ്. ജയശങ്കര്‍ക്ക് സ്വീകരണം നല്‍കി
Thursday, March 13, 2014 8:42 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. എസ്. ജയശങ്കര്‍ക്ക് സ്വീകരണം നല്‍കി. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. എസ്. ജയശങ്കറേയും പത്നിയേയും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സ്വാഗതം ചെയ്തു.

കോണ്‍സല്‍ ജനറലും അമേരിക്കയിലെ പ്രമുഖ സംഘടനകളായ ഗോപിയോ ഇന്റര്‍നാഷണലും മറ്റു സംഘടനകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഡി.എം മുളേ പുതിയ സ്ഥാനപതി ജയശങ്കറിനെയും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്രബന്ധങ്ങളെയുംകുറിച്ച് വിവരിച്ചു.

ഗോപിയോ പ്രസിഡന്റ് ആശോക് രാംസരണ്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തയതന്ത്രബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നതില്‍ പുതിയ സ്ഥാനപതിക്ക് കഴിയെട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മറുപടി പ്രസംഗത്തില്‍ സ്ഥാനപതി തനിക്കു ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ്, സാക് തോമസ്, ട്രസ്റി ബോര്‍ഡ് കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ജോസ് ജോര്‍ജ്, കേരള ചാപ്റ്റര്‍ സെക്രട്ടറി യു.എ നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.