അംജദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Thursday, March 13, 2014 8:39 AM IST
അല്‍കോബാര്‍: ദുബായ് കെഎംസിസിയുടെ നേതാവും കേരള ന്യൂനപക്ഷ ക്ഷേമ, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനുമായ അംജദ് അലിയുടെ നിര്യാണത്തില്‍ കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

ഉന്നത ബിസിനസ് രംഗത്ത് തിരക്കിട്ട മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രവാസി പ്രശ്നങ്ങളിലും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശക്തമായ നേതൃത്വം വഹിക്കാന്‍ സധാരണക്കാരോടൊപ്പം പ്രവര്‍ത്തിച്ച കെഎംസിസിയുടെ യുവനേതാവായിരുന്നു അദ്ദേഹമെന്ന് കമ്മിറ്റി അനുസ്മരിച്ചു.

കെഎംസിസിയുടെ നൂതന ആഗോള ആശയ പ്രചാരണ മാധ്യമമായ സൈബര്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.

സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഭാരവാഹികളായ ഇഫ്തിയാസ് അഴിയൂര്‍, റഫീക്ക് പോയില്‍തൊടി, സിറാജ് ആലുവ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അംജദ് അലിയുടെ നിര്യാണത്തില്‍ കെഎംസിസി നെറ്റ്സോണ്‍ അല്‍കോബാര്‍ വിംഗും അനുശോചിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചുമുട്ടം