ദേശീയ വനിതാദിനം: ദമാം നവോദയ കുടുംബവേദി പ്രമേയം പാസാക്കി
Thursday, March 13, 2014 8:38 AM IST
ദമാം: സ്ത്രീകള്‍ക്ക് തുല്യതയോടെ ഇന്ത്യയില്‍ ജീവിക്കാന്‍, പിറന്നു വീഴുന്ന കുട്ടികള്‍, വിദ്യാര്‍ഥിനികള്‍, വനിതകള്‍ പ്രായമായവര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗികവും മാനസികവും ശാരീരികവുമായും സമൂഹത്തില്‍ നിന്ന് അനുഭവിക്കുന്ന ആക്രമണത്തിന് സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വിമാനത്തില്‍, തീവണ്ടിയില്‍, ഓടികൊണ്ടിരിക്കുന്ന ബസില്‍, തൊഴില്‍ കേന്ദ്രങ്ങളില്‍, വിദ്യാലയങ്ങളില്‍ പൊതുസ്ഥലങ്ങളിലും മന്ത്രിമന്ദിരങ്ങളില്‍ പോലും സ്ത്രീ പീഡനത്തിന് വിധേയമാകുന്നു. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയകളിലും മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ കേസെടുക്കാന്‍ സൈബര്‍സെല്ലും ഭരണകൂടവും മടികാണിക്കുന്നു. ആക്രമിക്കുമ്പോള്‍ രക്ഷിക്കാനുള്ള മാനുഷികാന്തരീക്ഷം സമൂഹത്തിന് നഷ്ടപെട്ടിരിക്കുന്നു. ഈ സാഹച്യത്തില്‍ സഹായിക്കാത്ത പുരുഷനായാലും സ്ത്രീയായലും കുറ്റം ചെയ്തവരേക്കാള്‍ കടുത്ത ശിക്ഷ നല്‍കുന്ന നിയമം കെണ്ടുവരേണ്ടതാണ്. കൂടാതെ ആസൂത്രിതമായി സംഘം ചേര്‍ന്നുകൊണ്ടുള്ള മാനഭംഗത്തിന് വധശിക്ഷ നല്‍കണമെന്നും കേരള, കേന്ദ്ര സര്‍ക്കാരുകള്‍ ചുമത്തപ്പെടുന്ന ലളിതമായ വകുപ്പുകളും കേസുകളും സാമൂഹ്യദ്രോഹികളായ സ്ഥിരം കുറ്റവാളികള്‍ രക്ഷപെടുന്നതിനു കാരണമാകുന്നു.

സ്ത്രീ സംരക്ഷണത്തിന് ഭരണഘടനയില്‍ മാറ്റം വരുത്തി നിയമ, ശിക്ഷാ നടപടികള്‍ ശക്തമാക്കണം. ലൈംഗിക ചൂഷണങ്ങള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ സമരം ചെയ്യുന്നത് ലോകത്തിലും വിശിഷ്യ ഇന്ത്യയിലും സമാധാനമായി ജീവിക്കാന്‍ സമരം ചെയ്യുന്ന ഭൂമിയിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നതോടൊപ്പം വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്യ്രത്തനു സമരം ചെയ്യുന്ന ഇറോം ശര്‍മിളക്കെതിരെ ഭരണകൂടം നടത്തുന്ന നിഷേധാത്മക സമീപനത്തിനെതിരേയും പിടിക്കപെടുന്ന നൂറിലൊന്ന് കുറ്റവാളികളെ ഉന്നത സ്വാധീനമുപയോഗിച്ച് രാഷ്ട്രീയക്കാരും മുതലാളിത്ത സാമൂഹിക പൌരപ്രമുഖരും പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് ഇറക്കി കൊണ്ടു പോകുന്നവര്‍ക്കെതിരേയും സ്ത്രീകള്‍ക്ക് ഇനിയും നീതി അകലെയെന്ന പൌരബോധം വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാത്തതും പ്രതികരിക്കാത്തതും ഇത്തരത്തിലുള്ള നരാധപന്‍മാര്‍ക്ക് സൌകര്യമൊരുക്കുന്ന ഭരണകൂടത്തിനെതിരെ കുറ്റകരമായ മൌനം പാലിക്കുന്ന നീതിന്യായ വ്യവസ്ഥയും നീതി പീഡങ്ങളും ഇനിയെങ്കിലും ഉണരണമെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും പ്രമേയത്തിലൂടെ ദമാം നവോദയ കുടുംബവേദി ശക്തമായി ആവശ്യപ്പെട്ടു.

സുജ സുധീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബവേദി കണ്‍വീനര്‍ ഷൈസ അഷറഫ് സ്വാഗതം പറഞ്ഞു. ഷൈന രമേശ് അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ വനിതാവേദിയില്‍ വിശദമായ ചര്‍ച്ചനടന്നു. വര്‍ഷങ്ങളായി നിരാഹത്തിലുടെ സ്ത്രീകള്‍ക്കായി ഒറ്റയാള്‍ സമരം നടത്തുന്ന ഇറോം ശര്‍മിളക്കെതിരെ സമൂഹത്തിനൊ ഗവണ്‍മെന്റിനൊ ഒന്നും ചെയ്യാന്‍ കഴിയാത്തത് ഇന്ത്യന്‍ ഭരണഘടനയില്‍ ഇനിയും സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപെട്ടതായി തന്നെ കണക്കാക്കേണ്ടിവരുമെന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണത്തിന് ഊര്‍ജം പകരുന്ന ഇവരുടെ സമരം ലോകത്തുള്ള എല്ലാ സ്ത്രീകളും ആവേശമാക്കണമെന്നും മാര്‍ച്ച് എട്ട് മാത്രമല്ല 365 ദിവസവും വനിതകളെ കുറിച്ചോര്‍ക്കാനുള്ള ദിവസമായി മാറണമെന്ന് കേന്ദ്രകുടുംബ വേദി വൈസ്ചെയര്‍ പേഴ്സണ്‍ നന്ദിനി മോഹന്‍ അഭിപ്രായപെട്ടു. കുട്ടികളോടുള്ള ലൈംഗികാക്രമണത്തിന് സര്‍ക്കാരുകള്‍ ശക്തമായി ഇടപെടാനും കഠിനമായ ശിക്ഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്‍കണമെന്ന് കേന്ദ്ര ബാലവേദി ജോയിന്റ് കണ്‍വീനര്‍ സീന മനേഷ് ആവശ്യപെട്ടു.

ഭരണകക്ഷിയുടെ ഓഫീസിലെ കൊലപാതകം തെളിയാത്തതും മഹിളാകോണ്‍ഗ്രസ് നേതാവിന്റെ പോലീസിനോടുള്ള ആക്രോശവും കാണിക്കുന്നത് പോലീസിനെ മൂക്ക് കയര്‍ ഇട്ടതിന്റെ തെളിവാണെന്നും വനിതാ കണ്‍വീനര്‍ ഷൈസ അഷറഫ് അഭിപ്രായപെട്ടു. ചടങ്ങിന് ഷെറിന്‍ ലെത്തീഫ് നന്ദി രേഖപെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചുമുട്ടം