കുവൈറ്റില്‍ പരിശോധന ശക്തമാക്കുന്നു
Thursday, March 13, 2014 8:37 AM IST
കുവൈറ്റ്: രാജ്യത്തുള്ള അനധികൃത താമസക്കാരെ കണ്െടത്താന്‍ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ നിരവധി പേരെ പിടികൂടിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖൈത്താനിലും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബാസിയയിലും ഹസാവിയിലും അഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ ഫഹദിന്റെ നേതൃത്വത്തില്‍ പോലീസും സുരക്ഷാ സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. രാത്രിയോടെ താമസ കേന്ദ്രങ്ങളില്‍ എത്തിയായിരുന്നു പരിശോധന. ഖാദിം വീസ കൈവശമുള്ളവരും തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരും താമസരേഖ കൈയിലില്ലാത്തവരുമാണ് പിടിയിലായത്. ഗാര്‍ഹിക തൊഴിലാളികളെ തൊഴിലുടമയുടെ സാന്നിധ്യത്തില്‍ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് ആഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍