കോണ്‍ഫറന്‍സ് ഇടവകയോഗം: ബോസ്റണില്‍ വിപുലമായ കമ്മിറ്റി ശനിയാഴ്ച
Thursday, March 13, 2014 8:37 AM IST
ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ഥം വിവിധ ഇടവകകളിലായി നടന്നുവരുന്ന കിക്കോഫ് മീറ്റിംഗുകളുടെ ഭാഗമായി ബോസ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാ. റോയി പി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് ഇടവകയിലെ ആദ്യ രജിസ്ട്രേഷന്‍ ഫോം ഫിലിപ്പ് വര്‍ഗീസില്‍ നിന്നേറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനീയര്‍ ചീഫ് എഡിറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഭദ്രാസന മുന്‍ ട്രസ്റി റോയി എണ്ണച്ചേരില്‍, മര്‍ത്ത മറിയം വനിതാ സമാജം കോഓര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍, സുവനീയര്‍ കമ്മിറ്റി അംഗം എബി കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു.

കോണ്‍ഫറന്‍സ് കമ്മിറ്റിയും വിപുലമായ യോഗം മാര്‍ച്ച് 15 ന് (ശനി) ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ ചേരും.

ഇനി നടക്കുന്ന ഇടവക യോഗങ്ങളുടെ വിവരങ്ങള്‍:

മാര്‍ച്ച് 16 ന് (ഞായര്‍) യോങ്കേഴ്സ് ലൂസ്ളോ സെന്റ് ഗ്രിഗോറിയോസ്,

മാര്‍ച്ച് 23 ന് (ഞായര്‍) സെന്റ് മേരീസ് സ്റാറ്റന്‍ ഐലന്‍ഡ്,

ഏപ്രില്‍ ആറിന് ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ്, ഏപ്രില്‍ 13 പേള്‍ട്ട് ചെസ്റര്‍ സെന്റ് ജോര്‍ജ്, ഏപ്രില്‍ 27 ന് സെന്റ് ജോര്‍ജ് സ്റാറ്റന്‍ ഐലന്‍ഡ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍