വിനോദ് കെയാര്‍ക്കെ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Thursday, March 13, 2014 8:36 AM IST
ന്യൂയോര്‍ക്ക്: വിനോദ് കെയാര്‍ക്കെ ഈ വര്‍ഷം ജൂലൈയില്‍ ഫൊക്കാന ഷിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ഇലക്ഷനില്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

അറിയപ്പെടുന്ന നിയമജ്ഞനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ അഡ്വ. വിനോദ് ഇന്ന് ന്യൂയോര്‍ക്ക് മെട്രോ മേഖലയിലുള്ള മലയാളികളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. മുന്‍ മഹിമാ പ്രസിഡന്റ്, മുന്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തി പരിചയമുള്ളയാളും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രസ്റിബോര്‍ഡ് ചെയര്‍മാന്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റി ബോര്‍ഡ് സെക്രട്ടറി, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുമാണ്.

പ്രവര്‍ത്തി പരിചയം കൊണ്ടും പ്രാഗല്‍ഭ്യം കൊണ്ടും മറ്റാരെക്കാളും ആ സ്ഥാനത്തിന് താന്‍ യോഗ്യനാണെന്നും കൂടുതല്‍ ജനോപകാരപ്രദാനമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഫൊക്കാനയെ നയിക്കാനും ജനഹൃദയങ്ങളില്‍ എത്തിക്കാനും തന്നാലാവുംവിധം താന്‍ ശ്രമിക്കും. ഇതിനോടകം തന്നെ നിരവധി സംഘടനകളുടെ എന്‍ഡോഴ്സ്മെന്റ്സ് തനിക്ക് ലഭിച്ചത് തന്റെ ജനസമ്മതിയുടെ വിജയമാണ്.

ഇലക്ഷനില്‍ എല്ലാവരും തങ്ങളുടെ വോട്ടുകള്‍ നല്‍കി തന്നെ വിജയിപ്പിക്കണമെന്ന് വിനോദ് കെയാര്‍ക്കെ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍