തങ്കമ്മ പാപ്പച്ചന്‍ നിര്യാതയായി
Thursday, March 13, 2014 4:05 AM IST
ന്യൂയോര്‍ക്ക്: മാവേലിക്കര മുനിസിപ്പല്‍ കൌണ്‍സിലറായിരുന്ന പുതിയോട്ട് പി.റ്റി. പാപ്പച്ചന്റെ സഹധര്‍മ്മിണി തങ്കമ്മ പാപ്പച്ചന്‍ (74) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ മാര്‍ച്ച് 13ന് വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിക്കും. വൈകിട്ട് നാലിന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയ പള്ളിയില്‍ സംസ്കാരശുശ്രൂഷകള്‍ നടത്തും.

പരേത ദീര്‍ഘകാലം ന്യൂയോര്‍ക്കിലെ ക്ളിഫ്സൈഡ്, ഗ്ളെന്‍ഓക്സ് നേഴ്സിംഗ് ഹോമികളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റി സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ സജീവ അംഗവുമായിരുന്നു.

റിപ്പോര്‍ട്ട്: കോരസണ്‍ വര്‍ഗീസ്