സ്പെല്ലിംഗ് ബീ മത്സരം: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയും ഫൊക്കാനയും സംയുക്തമായി നടത്തുന്നു
Wednesday, March 12, 2014 8:12 AM IST
ന്യൂജേഴ്സി: സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ന്യൂജേഴ്സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (ങമിഷ) ആഭിമുഖ്യത്തില്‍ ജൂണ്‍ 21-ന് (ശനി) ഉച്ചയ്ക്ക് ഒന്നു മുതല്‍ പാഴ്പ്പനി പോലീസ് അത്ലറ്റിക് ലീഗ് ഓഡിറ്റോറിയത്തില്‍ (33 ആമഹറംശി ഞീമറ, ജമൃശുുെമ്യി, ചഥ 07054) ഗ്രേഡ് ആറു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്കുവേണ്ടി സ്പെല്ലിംഗ് ബീ മത്സരം സംഘടിപ്പിക്കുന്നു.

തുടര്‍ന്ന് വര്‍ണാഭമായ പരിപാടികളോടെ “അി അാൌശിെഴ ിശഴവ ംശവേ ങഅചഖ ഉമിരല, ഉശിിലൃ മിറ ഉലഹശഴവ’ നടക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനൊപ്പം കാഷ് അവാര്‍ഡും സമ്മാനിക്കും.

കുട്ടുകളുടെ പദസമ്പത്ത് വളര്‍ത്തുകവഴി ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്താനും സാഹിത്യ ഉത്സുകതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ മഞ്ചും ഫൊക്കാനയും സംയുക്തമായി നേതൃത്വം നല്‍കുന്ന സ്പെല്ലിംഗ് ബീ മത്സരത്തിലെ പ്രാദേശിക വിജയിക്ക് ഫൊക്കാനയുടെ ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതിനോടകം തന്നെ ഫൊക്കാനയുടെ സ്പെല്ലിംഗ് ബീ ദേശീയതല മത്സരം ലോകശ്രദ്ധ ആകര്‍ഷിച്ചു.

പ്രാദേശിക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ താഴെപ്പറയുന്ന കോഓര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടണമെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസും സെക്രട്ടറി ഉമ്മന്‍ ചാക്കോയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സുജാ ജോസ് ൌഷമഷീലെ1818@ഴാമശഹ.രീാ, ജവ: 973 632 1172, രാജശ്രീ പിന്റോ ൃമഷമൃലലുശിീ19@ഴാമശഹ.രീാ, ജവ: 9736195262

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം