തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കും: ഉന്നത തര്‍ക്ക പരിഹാരസമിതി മേധാവി
Wednesday, March 12, 2014 8:12 AM IST
റിയാദ്: സൌദിയിലെ തൊഴില്‍ തര്‍ക്കങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് തൊഴില്‍ തര്‍ക്കപരിഹാര സമിതിയുടെ ഉന്നതാധികാര സമിതി തലവന്‍ ഡോ. അബ്ദുള്ള സാരലിഹ് അബ്ദുള്‍ലത്തീഫ് അറിയിച്ചു. തൊഴില്‍തര്‍ക്ക പരിഹാര ഉന്നതാധികാര സമിതിയടെ 21 അംഗസമിതി അംഗങ്ങളെ സൌദി മന്ത്രിസഭാ അംഗീകരിച്ചിരുന്നു. സമിതിക്ക് കീഴില്‍ കൂടുതല്‍ കീഴ് സമതികളെ നിയമിക്കുമെന്നും തര്‍ക്കപരിഹാര ഉന്നതാധികാര സമിതിക്ക് പുതിയ ആസ്ഥാനം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഉന്നതാധികാര സമിതിയെ സഹായിക്കുന്നതിനായി ജിദ്ദയിലും റിയാദിലുമായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. താമസിയാതെ ദമാം, ഖസിം അബ്ഹാ തുടങ്ങിയ സ്ഥലങ്ങളിലും സമിതിയുടെ ശാഖകള്‍ നിലവില്‍ വരുമെന്ന് അദ്ദഹം അറിയിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കാന്‍ പദ്ധതിയുണ്ടന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കും. മന്ത്രി സഭാ അംഗീകരിച്ച സാഹചര്യത്തില്‍ കുടുതല്‍ മികവോടും ഉത്തരവാദിത്തത്തോടും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ അല്ലാഹുവിന്റെ പൊരുത്തവും പിന്നെ ഭരണാധികളുടെ പൊരുത്തവും ഉണ്ടാവും വിധം നീതി പൂര്‍വമായിരിക്കും ഇവ യില വിധി കല്‍പ്പിക്കുക.

സൌദിയിലെ തൊഴില്‍തര്‍ക്ക പരിഹാര സമിതികളുടെ പ്രവരത്തനങ്ങള്‍ പുതിയ തലത്തിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി കേന്ദ്രതര്‍ക്ക പരിഹാര സമിതി ഓഫീസുകളും മറ്റു ശഖാ ഓഫീസുകളും തമ്മില്‍ ടെലിവിഷനുകള്‍ തമ്മില്‍ ബന്ധപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം