ജിദ്ദ: പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്ബഷീര്‍ സാഹിബിന്റെ തെരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും പ്രവര്‍ത്തനം ഏകോപനമുണ്ടാക്കുവാനും കമ്മിറ്റി നിലവില്‍വന്നു.
പൊന്നാനി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ മണ്ഡലങ്ങളായ തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല എന്നിവടങ്ങളിലെ മണ്ഡലം കെഎംസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രചാരണകമ്മിറ്റിക്ക് രൂപം നല്കി.
മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഷറഫിയ കബാബ് കോര്‍ണര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഉബൈദുള്ള തങ്ങള്‍, മജീദ് പൊന്നാനി, ഉനൈസ് തിരൂര്‍, പി.സി.എ റഹ്മാന്, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് ചാപ്പനങ്ങാടി, ഇല്യാസ് താനൂര്‍, സീതി കൊളക്കാടന്‍, ഇസ്ഹാഖ് പൂണ്േടാളി, പ്രഫസര്‍ അസ്ലം തിരൂര്‍, യൂസഫ് തിരൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, റസാഖ് വെണ്ടല്ലൂര്‍, ഷഫീഖ് പൊന്നാനി, ഇസ്സുദ്ദീന്‍ തങ്ങള്‍, ഗഫൂര്‍ താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി മജീദ് പൊന്നാനി (ചെയര്മാന്) ലത്തീഫ് ചാപ്പനങ്ങാടി, സീതി കൊളക്കാടന്‍ (വൈസ് ചെയര്‍മാര്‍) പ്രഫ. അസ്ലം തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ഇസ്ഹാഖ് പൂണ്േടാളി (ജോയിന്റ് കണ്‍വീനര്‍) ഗഫൂര്‍ താനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും പ്രഫസര്‍ അസ്ലം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍