കൊണ്േടാട്ടി മണ്ഡലം കെഎംസിസി ഐടി പദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, March 12, 2014 8:11 AM IST

ജിദ്ദ: 'ഐടി വിപ്ളവം വിരല്‍ തുമ്പില്‍' എല്ലാവര്‍ക്കും ടാബ് എന്ന പേരില്‍ കൊണ്േടാട്ടി മണ്ഡലം കെഎംസിസി ആരംഭിച്ച പരിപാടി കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യ ടാബ് സലിം നീറാടിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കൊണ്േടാട്ടി മണ്ഡലത്തിലെ എല്ലാ പ്രധാന പ്രവര്‍ത്തകര്‍ക്കും ടാബ് സ്വന്തമാക്കാനുള്ളതാണ് പദ്ധതി. പ്രസിഡന്റ് എം.കെ നൌഷാദ് അധ്യക്ഷത വഹിച്ചു. പഴേരി കുഞ്ഞി മുഹമ്മദ്, നിസാം മമ്പാട്, സി.കെ ശാക്കിര്‍, ബി.പി മുസ്തഫ, ലത്തീഫ് മുസ്ളിയരങ്ങാടി, പി.വി ഹസന്‍ ബാവു, റസാക്ക് വെട്ടത്തുര്‍, റഷീദ് വാഴക്കാട്, എ.എം മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ജമാല്‍ ഐക്കരപ്പടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍