നവോദയ സുലൈമാനിയ യൂണിറ്റ് രൂപീകരിച്ചു
Wednesday, March 12, 2014 4:54 AM IST
റിയാദ്: നവോദയ, സുലൈമാനിയ മേഖലയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറര്‍ അന്‍വാസ് രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതികരണത്തിന് ഈ ലോകസഭാ തെരഞ്ഞെടുപ്പ് വേദിയാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്ന് അന്‍വാസ് പറഞ്ഞു. കുമ്മിള്‍ സുധീര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദയഭാനു, ബാലകൃഷ്ണന്‍, രതീഷ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ലാല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രഞ്ജിത് അനസ് അധ്യക്ഷത വഹിച്ചു. ജയകുമാര്‍ സ്വാഗതവും ഷെനില്‍ മാത്യു നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ജയകുമാര്‍ (പ്രസിഡന്റ്), ഷെനില്‍ മാത്യൂ, പത്മനാഭന്‍ (വൈസ് പ്രസിഡന്റുമാര്‍), രഞ്ജിത് അനസ് (സെക്രട്ടറി), സുജിത് രാജപ്പന്‍, സബീര്‍ പുതിയേടത്ത് മുഹമ്മദ് (ജോ. സെക്രട്ടറിമാര്‍), ട്രഷറര്‍ (ബിനു രാജേന്ദ്രന്‍) എന്നിവരെ തെരഞ്ഞെടുത്തു.