ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണം മാര്‍ച്ച് 21ന്
Wednesday, March 12, 2014 4:53 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ മണ്‍മറഞ്ഞ ജനനായകരായ ഇഎംഎസ് എകെജി വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താവായിരുന്ന ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

മാര്‍ച്ച് 21 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 'തെരെഞ്ഞെടുപ്പും മാധ്യമങ്ങളും' എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സെമിനാറില്‍ മാധവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്ത സംഘടനാ പ്രതിനിധികളും പ്രസ്തുത പരിപാടിയില്‍ പ്രസംഗിക്കും.

വിശദാംശങ്ങള്‍ക്ക്: 99122984 96652512.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍