ഓണ്‍ലൈന്‍ വീസ: അപേക്ഷകര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസി
Wednesday, March 12, 2014 4:53 AM IST
കുവൈറ്റ് : ഓണ്‍ലൈനില്‍ വീസ തേടി നടക്കുന്നവരെ പറ്റിക്കാന്‍ വ്യാജ വെബ്സൈറ്റ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. ഇതിനെതിരെ ശ്രദ്ധ പുലര്‍ത്താന്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.

ംംം.ശിറശമ്ിശമീിെഹശില.ഴ്ീ.ശി എന്ന സൈറ്റിനുപകരം ംംം.ശിറശമ്ശമെ.രീ.ശി എന്ന സൈറ്റില്‍ കയറുന്നവര്‍ക്കാണ് അബദ്ധം പറ്റുന്നത്. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുക എന്നൊരു രീതി വീസ എടുക്കുന്ന പതിവില്ല. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ഇത്തരം വ്യാജ വെബ് സൈറ്റുകള്‍ ശ്രദ്ധിക്കണമെന്ന് എംബസി ഉണര്‍ത്തിച്ചു. യഥാര്‍ഥ വീസ നേടാന്‍ ഓണ്‍ലൈനില്‍ പണം അടയ്ക്കേണ്ട നടപടിക്രമം ഇല്ലന്നും വീസ നടപടിക്രമത്തില്‍ ഓണ്‍ലൈന്‍ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൌട്ട് എടുത്തു അതിനൊപ്പം പണം എംബസിയുടെ ഷര്‍ക്ക്, ഫഹഹീല്‍ സെന്ററുകളില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇതിനുപകരം ഇത്തരം വെബ് സൈറ്റുകളില്‍ കയറി ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.

ഇതിനോടകം ഒരുപാടുപേര്‍ ഇങ്ങനെ കബളിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്െടങ്കില്‍ പെട്ടെന്നുതന്നെ എംബസി കാര്യാലയത്തില്‍ വിവരം അറിയിക്കണമെന്നും ശിൈളീ@ശിറലായസം.ീൃഴ എന്ന മെയില്‍ ഐഡിയിലോ 97229914 എന്ന മൊബൈല്‍ നമ്പറിലോ എംബസി അധികൃതരുമായി ബന്ധപ്പെടാവുന്നതാനെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍