ബിഐഇആര്‍എടി ദ്വിദിന ക്യാമ്പ് സംഘിടിപ്പിച്ചു
Wednesday, March 12, 2014 4:51 AM IST
കുവൈറ്റ്: ഭവന്‍സ് ഇസ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ (ആകഋഞഅഠ) നേതൃത്വത്തില്‍ സ്കൂള്‍ ഭരണത്തിന്റെ നേതൃത്വത്തിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന അധ്യാപകര്‍ക്ക് ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.

മാര്‍ച്ച് 9, 10 തീയതികളിലായി ഭാരതീയ വിദ്യാഭവന്‍ സ്കൂളില്‍ നടന്ന ക്യാമ്പ് രാജുനാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ മിഡില്‍ ഈസ്റ് ചെയര്‍മാന്‍ എന്‍.കെ രാമചന്ദ്രന്‍, മേനോന്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മറിയം, ആകഋഞഅഠ ഡയറക്ടര്‍ അലക്സ് ജോസഫ്, മീനാ വിശ്വനാഥന്‍, എഡ്യൂക്കേഷണല്‍ ഓഫീസര്‍ എന്നിവരും സന്നിഹിതരായിരുന്നു.

മാനുഷിക വിഭവ വികസനം ഒന്നുമാത്രമാണ് ഭാരതത്തിന്റെ മോചനത്തിനുള്ള ഏകമാര്‍ഗമെന്ന് രാജു നാരായണ സ്വാമി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

അലക്സ്, ജോസഫ്, മീന വിശ്വനാഥന്‍ എന്നിവര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ടി പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു. കോഴിസിന് ജോസഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ സ്കൂള്‍ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളില്‍നിന്ന് ഇരുപതോളം അധ്യാപകര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്