ക്നാനായ അറ്റോര്‍ണിക്ക് അമേരിക്കയില്‍ ശ്രദ്ധേയമായ നേട്ടം
Wednesday, March 12, 2014 4:50 AM IST
ഹൂസ്റണ്‍: ക്നാനായ സമുദായംഗവും ഹൂസ്റണിലെ അറിയപ്പെടുന്ന മലയാളി അറ്റോര്‍ണിയുമായ ജോസഫ് മാത്യൂ പാറമേല്‍ ചരിത്രപരമായ നേട്ടം കൊയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു.

തന്റെ കക്ഷിക്കുവേണ്ടി ചരിത്രം തിരുത്തികുറിച്ച വിജയം നേടിക്കൊണ്ടാണ് അറ്റോര്‍ണി ജോസഫ് മാത്യു ശ്രദ്ധേയനായിരിക്കുന്നത്. തന്റെ കക്ഷിയുടെ ആണ്‍ സുഹൃത്ത് ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിച്ച അശ്ളീല ഫോട്ടോ / വീഡിയോകള്‍ക്കെതിരെയാണ് ഹൂസ്റണിലെ കോടതിയില്‍ ജോസഫ് മാത്യു വിജയിച്ചത്.

അര മില്ല്യന്‍ നഷ്ടപരിഹാരം നേടി എന്നതു മാത്രമല്ല ഈ വിജയത്തിനു തിളക്കം കൂട്ടിയത്. അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒഴിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളിലും 'ൃല്ലിഴല ുീൃി' എന്നറിയപ്പെടുന്ന ഈ കുറ്റം നിരോധിക്കാന്‍ നിയമം നിലവില്‍ ഇല്ല. ആ സ്ഥിതിക്ക് ഇപ്പോള്‍ ജോസഫ് മാത്യു പാറമേല്‍ നേടിയ വിജയം, ൃശ്ലിഴല ുീൃി നെതിരായി നിയമങ്ങള്‍ ഉണ്ടാകുവാന്‍ ഉള്ള നടപടിക്ക് തുടക്കം കുറിക്കുകയും അവയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് നിയമ വിദഗ്ദര്‍ നിരീക്ഷിക്കുന്നു. ആ നിലക്ക് വന്‍ മാധ്യമ ശ്രദ്ധയാണ് ഈ കേസ് നേടിയത്. കാമുകിയുമായി തെറ്റിപിരിഞ്ഞതിനുശേഷം തികച്ചും വ്യക്തിപരമായതും അശ്ളീലവുമായ ഫോട്ടോകള്‍ നെറ്റിലൂടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിക്കുകയും മാനഹാനിക്ക് ഇടയാകും വിധം പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതാണ് പ്രസ്തുത കേസിന് ആധാരം.

മാത്തച്ചന്‍ ആന്‍ഡ് രമണി പാറമേലിന്റെ മകനായ മാത്യു ജോസഫ്, കോട്ടയത്ത് ജനിച്ച്, കോട്ടയത്തും കല്‍ക്കട്ടയിലുമായി വളര്‍ന്നതും അമേരിക്കന്‍ പട്ടാളത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ളതുമായ വ്യക്തിയാണ്. രണ്ടാമതും സൌത്ത് ഏഷ്യന്‍ ബാര്‍ കൌണ്‍സിലിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപെട്ട അദ്ദേഹം കെസിസിഎന്‍എ യുടെ ജനറല്‍ കൌണ്‍സില്‍ ആയും സേവനം അനുഷ്ടിക്കുന്നു. ഭാര്യ ഷീനാ അറയ്ക്കലിനോടും രണ്ടര വയസുള്ള മകനോടുമൊപ്പം അദ്ദേഹം ഹൂസ്റണില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍