അല്‍ ഖര്‍ജ് കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Wednesday, March 12, 2014 4:47 AM IST
റിയാദ്: അല്‍ ഖര്‍ജ് ഏരിയാ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ശുല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് വി.വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഒരു മുന്നണി അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് തിരിച്ചറിയാതെ ഇടതുമുന്നണി കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ വര്‍ഗീയ ഫാസിസ്റ് കൂട്ടുകെട്ടുകള്‍ക്ക് അധികാരത്തിലേറാനുള്ള കളമൊരുക്കുകയാണെന്നും അര്‍ശുല്‍ അഹമ്മദ് പറഞ്ഞു.

മിഡില്‍ ഈസ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുസലാം പെരുമ്പാവൂര്‍ മുഖ്യാതിഥിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് എന്നും മാതൃകയായി നിലകൊള്ളുന്ന അല്‍ ഖര്‍ജ് കെഎംസിസി യോടൊപ്പം ചേര്‍ന്ന് മുസ്ലിം ലീഗിന്റെ ബൈത്തുല്‍ റഹ്മ പദ്ധതിയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്െടന്ന് അബ്ദുസലാം പെരുമ്പാവൂര്‍ പറഞ്ഞു. അല്‍ ഖര്‍ജ് കെഎംസിസിയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ.വി.എ അസീസ് അവതരിപ്പിച്ചു. ബൈത്തുല്‍റഹ്മ, സി.എച്ച് സെന്ററുകള്‍ക്ക് ധനസഹായം, അപകട ചികിത്സാ സഹായം ഉള്‍പ്പെടെ അനേകം റിലീഫ് പ്രവര്‍ത്തനങ്ങളും നിതാഖാത്ത് ഇരകള്‍ക്ക് നിയമസഹായവും സന്നദ്ധസേവനവും കമ്മിറ്റിക്ക് കീഴില്‍ നടത്തിയതായി സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റിക്ക് നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഏറ്റവുമധികം അംഗങ്ങളെ ചേര്‍ത്തതിനുള്ള പുരസ്കാരം നേടിയ അല്‍ ഖര്‍ജ് കമ്മിറ്റിക്കുവേണ്ടി പ്രയത്നിച്ച അംഗങ്ങളെ യോഗം പ്രശംസിച്ചു. അല്‍ ഖര്‍ജില്‍ ഏറ്റവും അധികം അംഗങ്ങളെ ചേര്‍ത്ത മക്ടോണസ് ഏരിയ കമ്മിറ്റുക്കുള്ള ഉപഹാരം മുഹമ്മദ് പുന്നക്കാടന് അര്‍ശുല്‍ അഹമ്മദ് സമ്മാനിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ പട്ടിക ഏരിയാ കമ്മിറ്റി പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി, കെ.എം. മുഹമ്മദ് ബഷീര്‍, എന്‍.ടി കുഞ്ഞോതി, അഷ്റഫ് മൌലവി, ഫക്രുദ്ദീന്‍ കോഴിക്കോട്, അബ്ദുറസാഖ് എന്നിവര്‍ ഏറ്റുവാങ്ങി.

സെയ്ദ് മീഞ്ചന്ത, ഇഖ്ബാല്‍ അരീക്കാടന്‍, ഉമര്‍ മീഞ്ചന്ത, അബാസ് ടി.എം, മുഹമ്മദ് റസാഖ് കെ.എം, സക്കീര്‍ വേങ്ങല്ലൂര്‍, അബ്ദുറഹ്മാന്‍ എ.കെ, ലത്തീഫ് കരുവന്‍തുരുത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിസാമുദ്ദീന്‍ കെ.വി ഖിറാഅത്ത് നടത്തി. നജ്മുദ്ദീന്‍ മൊറയൂര്‍ സ്വാഗതവും ബാബു കട്ടിലശേരി നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍