മെഡിക്കല്‍ സെമിനാറും സൌജന്യ മെഡിക്കല്‍ ക്യാമ്പും മാര്‍ച്ച് 13, 14 തീയതികളില്‍
Wednesday, March 12, 2014 4:47 AM IST
കുവൈറ്റ്: ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ (കെകെഎംഎ) മലബാര്‍ ഗോള്‍ഡിന്റെയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റേയും ശിഫ അല്‍ ജസീറയുടെയും സഹകരണത്തോടെ മെഡിക്കല്‍ സെമിനാറും സൌജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 13,14 തീയതികളിലായി അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് അരങ്ങേറുന്നത്. 13 ന് വൈകുന്നേരം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ പ്രഫ. കാസിം ബഹ്ബഹാനി മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം ചെയര്‍മാന്‍ ഡോ. നമ്പൂതിരി ഡയാലിസിസ് ചികല്‍സാ രീതിയെ അധികരിച്ച് പ്രഭാഷണം നടത്തും. തുടര്‍ന്ന് കിഡ്നി ഡയാലിസിസ് ചികല്‍സയെകുറിച്ചുള്ള സംശയനിവാരണ സെഷനും ഉണ്ടായിരിക്കും.

14ന് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് മെഡിക്കല്‍ ക്യാമ്പ്. വിവിധ വിഭാഗങ്ങളിലെ 50ലേറെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ക്യാമ്പില്‍ കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയവ സൌജന്യമായി പരിശോധിക്കാം. 1500 ഓളം പേര്‍ ഇതിനകം ക്യാമ്പില്‍ പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും താല്‍പര്യമുള്ളവര്‍ക്ക് 99111218 എന്ന നമ്പറിലോ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ശാഖകളുമായോ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.

കെകെഎംഎ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍, പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് അമീര്‍ അഹ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്സ് സോണല്‍ ഹെഡ് അഫ്സല്‍ ഖാന്‍, ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഹംസ മുസ്തഫ, മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാന്‍ ബി.എം. ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍