ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
Wednesday, March 12, 2014 3:22 AM IST
ടൊറന്റോ: മിസ്സിസാഗാ പ്രൊഫഷണല്‍ കോര്‍ട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ദേവാലയം വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം, ഇപ്പോഴുള്ളതിന്റെ ഇരട്ടി സ്ഥലസൌകര്യങ്ങള്‍ ലഭ്യമാക്കത്തക്ക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നു.

ഒരു മില്യന്‍ ഡോളറിലധികം ചെലവു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ധനശേരണ ഉദ്ഘാടനം മാര്‍ച്ച് ഒമ്പതാം തീയതി ഞായറാഴ്ച കുര്‍ബാന മധ്യേ ഇടവയിലെ സീനിയര്‍ അംഗം ടി.ജെ. ജേക്കബില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നിര്‍വഹിക്കപ്പെട്ടു.

ഇടവക വികാരി ഫാ. ഡോ. തോമസ് ജോര്‍ജ്, ട്രസ്റി അലക്സ് പി. ചാണ്ടി, സെക്രട്ടറി വര്‍ഗീസ് എം. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം