റിയാദ്: നാലു വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ ഗ്രാമം തങ്ങളുടെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. ഗ്രാമത്തലവന് സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ അഷ്റഫ് തലശേരി, യൂനുസ് ഉസ്മാന്, ആഷിക്, ഹബീബ് എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുഹ്റ അയൂബ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ചിറ്റകത്ത് നന്ദിയും പറഞ്ഞു. സുല്‍ത്താന യൂനുസ് അവതാരകയായിരുന്നു.
നിസാം മാമ്പറ്റയുടെ ഭക്തിഗാനത്തോടെ ആരംഭിച്ച കലാപരിപാടികളില്‍ സിദ്ദീഖ് ആനപ്പാറ, വഹാബ് കുന്നമംഗലം, മുജീബ് കൊണ്േടാട്ടി, നാസര്‍ മൂച്ചിക്കാടന്‍, മന്‍സൂര്‍ ബാബു, അയൂബ് എന്നിവര്‍ അവതരിപ്പിച്ച നാട്ടിലെ ഹര്‍ത്താലിനേയും പിക്കറ്റിംഗിനേയും ആസ്പദമാക്കിയ സ്കിറ്റ് വേറിട്ട അനുഭവമായി.
അഫ്സിറിന്റെ പാമ്പാട്ടി നൃത്തം സദസിന് ഹരം പകര്‍ന്നു. ക്വിസ് മത്സരത്തില്‍ ബാപ്പു പുതിയറ, സിദ്ദീക്ക് കൊണ്േടാട്ടി എന്നിവര്‍ സമ്മാനം നേടി. ഹുദ, ഷാമില്‍, നജ, മിന്‍ഹ, നിയ, ലെന, ഹദിയ, അമല്‍, മാലിയ, നജ്വ, സച്ചു എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ഹബീബ ആബിദീനും ദില്സാത് ബീഗവും ചേര്‍ന്നാണ് ചിട്ടപ്പെടുത്തിയത്. ഹുദ, നിയ, ഹനാന്, നജ, ആയിഷ എന്നിവര്‍ ഒപ്പനയും അവതരിപ്പിച്ചു. ഉമൈബ സൈനുല്‍ ആബിദ്, സോഫിയ വഹാബ്, സമ്രിന്‍, ഷെറീന, സംസാദ്, സുഭിന ഹബീബ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. മുജീബ് എടത്തനാട്ടുകര, റജ ആഷിക്, ട്വിങ്കിള്‍ അഷ്റഫ്, മാശിയ മുജീബ്, ഷബ്ന സിദ്ദീഖ്, ഹസ്ജാന നാസര്‍, ഷൈമ ഹഫീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍