സ്റ്റാറ്റന്‍ഐലന്‍ഡില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28, 29, 30 തീയതികളില്‍
Tuesday, March 11, 2014 7:54 AM IST
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ളസഡ് കുഞ്ഞച്ചന്‍ ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയില്‍ മാര്‍ച്ച് 28, 29, 30 (വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. ഷിബി കാട്ടികുളക്കാട്ടാണ് ധ്യാനം നയിക്കുന്നത്.

തിരുസഭയെ പടുത്തുയര്‍ത്തുന്ന കൂദാശയായ വിശുദ്ധ കുര്‍ബാനയെ അറിയുകയും സ്നേഹിക്കുകയും ആഘോഷിക്കുകയും മാത്രമല്ല ജീവിക്കുകയും ചെയ്യുന്നതിനുപകരിക്കുന്ന പ്രബോധനങ്ങള്‍ ഈ ദിവ്യകാരുണ്യ ധ്യാനത്തിന്റെ പ്രത്യേകതകളാണ്.

മാര്‍ച്ച് 28ന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരേയും 29ന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരേയും, 30ന് (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരേയുമാണ് ധ്യാനസമയം. ധ്യാന ദിവസങ്ങളില്‍ വിശുദ്ധകുര്‍ബാനയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

തിരുവചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും ആഴമേറിയ അനുഭവങ്ങള്‍ പ്രാപിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണമായും വിനിയോഗിക്കാന്‍ ഏവരേയും സ്േനഹപൂര്‍വം ക്ഷണിക്കുന്നതായി വികാരി ഫാ. സിബി വെട്ടിയോലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 3476010024.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല